തിരുവനന്തപുരം: ഇനി ആംബുലൻസുകൾക്കും മിനിമം ചാർജും താരിഫ് നിരക്കും ഉണ്ടാകും. ആംബുലൻസിന് താരിഫ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതായി മോട്ടോർ വാഹന വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. വെന്റിലേറ്റർ സൗകര്യമുള്ള എയർ കണ്ടീഷൻഡ് ആംബുലൻസിന് മിനിമം ചാർജ് 2500 രൂപയും (10.കി.മീ) പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും അധികചാർജായി 50 രൂപ നിരക്കേർപ്പെടുത്താൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. വെന്റിലേറ്റർ അടക്കമുള്ള ഹൈ എന്റ് വാഹനങ്ങളുടെ നിരക്കാണിത്. വെന്റിലേറ്ററില്ലാത്ത ഓക്സിജൻ സൗകര്യമുള്ള സാധാരണ എയർകണ്ടീഷൻഡ് ആംബുലൻസിന് മിനിമം ചാർജ് 1500 രൂപയും അധിക കിലോ മീറ്ററിന് 40 രൂപയും വെയിറ്റിങ് ചാർജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 200 രൂപയും വീതമായിരിക്കും.
ചെറിയ ഒമ്നി പോലുള്ള എസി ആംബുലൻസിന് 800 രൂപയായിരിക്കും. വെയിറ്റിങ് ചാർജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 200 രൂപയും അധിക കിലോ മീറ്ററിന് 25 രൂപയും ആയിരിക്കും. ഇതേ വിഭാഗത്തിലെ നോൺ എസി വാഹനങ്ങൾക്ക് 600രൂപയും ആയിരിക്കും മിനിമം ചാർജ്. വെയിറ്റിങ് ചാർജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 150 രൂപയും അധിക കിലോ മീറ്ററിന് 20 രൂപയും ആയിരിക്കും. ആർ.സി.സിയിലേക്ക് വരുന്ന രോഗികൾക്ക് ഓരോ കിലോമീറ്ററിനും രണ്ട് രൂപ വീതം ഇളവ് ലഭിക്കും.
ICU ഉള്ള ആംബുലൻസ്
മിനിമം ചാർജ് - 2500 രൂപ,
അധിക കിലോമീറ്ററിന്- 50 രൂപ,വെയിറ്റിംഗ് - 350 രൂ/മണിക്കൂർ,C ലെവൽ ആംബുലൻസ്, മിനിമം ചാർജ് - 1500 രൂപ, B. ലെവൽ ആംബുലൻസ്
മിനിമം ചാർജ് - 1000 രൂപ,
ചെറിയ ആംബുലൻസ്
മിനിമം ചാർജ് - 800 രൂപ,
അധിക കിലോമിറ്ററിന് - 25 രൂപ, നോൺ എ സി ആംബുലൻസ് മിനിമം ചാർജ് - 600 രൂപ (10 കി.മി),
അധിക കിലോ.മിറ്ററിന് - 25 രൂപ.
- അപകടം നടന്നാൽ സൗജന്യമായി ആശുപത്രിയിൽ എത്തിക്കും
- താരിഫ് ആംബുലൻസുകളിൽ പ്രദർശിപ്പിക്കും
നിരക്കിൽ ഇളവ്
- BPL വിഭാഗങ്ങൾക്ക് 20% ഇളവ്.
- കാൻസർ രോഗികൾക്കും 12 വയസിൽ താഴെയുള്ള കുട്ടികൾക്കും കിലോമീറ്റർ നിരക്കിൽ 2 രൂപ ഇളവ്.
- ആംബുലൻസിൽ ലോഗ് ബുക്ക് നിർബന്ധമാക്കും
- സംശയം തോന്നുന്ന ആംബുലൻസുകളിൽ പരിശോധന
Kerala government has introduced rates and tariffs for ambulances.